Kerala
തിരുവനന്തപുരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ഭാര്യ ലോക്ഭവനു മുന്നില്‍ പൊങ്കാല അര്‍പ്പിച്ചു. ഗവര്‍ണറും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ മകള്‍ ഉണ്ണിമായയും സഹോദരി ആശയും പൊങ്കാലയര്‍പ്പിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ രാധിക പൊങ്കാല അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ബിജെപി നേതാവ് ശോഭ കരന്തലജ പൊങ്കാല അര്‍പ്പിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കോണ്‍ഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസും പൊങ്കാല അര്‍പ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിന്റെ വസതിയിലായിരുന്നു ഇരുവരും പൊങ്കാലയിട്ടത്. യുഡിഎഫിന് അധികാരത്തിലെത്താന്‍ അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ച് കൊണ്ടാണ് തന്റെ പൊങ്കാലയെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു.
ചലച്ചിത്ര സംവിധായകന് ഷാജി കൈലാസിന്റെ ഭാര്യയും നടിയും ടെലിവിഷൻ അവതാരകയുമായ ചിത്ര (ആനി) ഇത്തവണയും ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. ഷാജി കൈലാസിന്റെ വീട്ടിലായിരുന്നു പൊങ്കാല. 15 മണ്കലങ്ങളില് ഷാജി കൈലാസിന്റെ സുഹൃത്തുക്കളുടെ ഭാര്യമാരും പൊങ്കാലയില്‍ പങ്ക് ചേര്‍ന്നു. നിര്‍മ്മാതാവ് ആല്വിന് ആന്റണിയും ഷാജി കൈലാസിന്റെ വീട്ടില്‍ എത്തിയിരുന്നു.
തന്റെ പുതിയ ചിത്രമായ വരവ് സിനിമയുടെ വിജയത്തിന് വേണ്ടി പൊങ്കാല അര്‍പ്പിച്ചുവെന്ന് ഷാജി കൈലാസും ചിത്രയും പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാലും പൊങ്കാല അര്‍പ്പിക്കാനെത്തിയിരുന്നു. പത്മജയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. അച്ഛന് ജീവിച്ചിരുന്ന കാലം മുതല്‍ വീട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല അര്‍പ്പിച്ച് വന്നിരുന്നുവെന്ന് പത്മജ പറഞ്ഞു.
Kerala
തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമായ യാഗശാലയാക്കി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍. അമ്മേ നാരായണ ദേവി നാരായണ, മന്ത്രങ്ങള്‍ ഭക്തജനങ്ങള്‍ മുഴക്കി കൊണ്ടാണ് പൊങ്കാല അടുപ്പുകളിലേക്ക് തീപടര്‍ന്നത്.
ഇന്നു രാവിലെ ഒന്‍പതിന് ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ശുദ്ധപുണ്യാഹം നടത്തി 9.45 ഓടെ പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്രത്തിലെ വലിയ തിടപ്പള്ളിയില്‍ നിന്നുള്ള ദീപം മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് പകരുകയായിരുന്നു. തുടര്‍ന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിപകര്‍ന്നു.
ചെണ്ടമേളവും കതിനവെടിയും വായ്ക്കുരവയും ഇട്ട് ഭക്തര്‍ ദേവിയെ വണങ്ങിയാണ് പൊങ്കാല അടുപ്പിലേക്ക് തീപകര്‍ന്നത്. പായസ പൊങ്കാലയും തെരളിയും മണ്ടപ്പുറ്റും ഉള്‍പ്പെടെയുള്ള വഴിപാടുകളാണ് ഭക്തമനസോടെ വനിതകൾ ദേവിക്ക് സമര്‍പ്പിച്ചത്. വിട്ടുമാറാത്ത തലവേദന മാറാന്‍ ദേവിക്ക് മണ്ടപ്പുറ്റ് വഴിപാട് നടത്തിയാല്‍ മാറി കിട്ടുമെന്നുള്ള വിശ്വാസത്തിലാണ് മണ്ടപ്പുറ്റ് വഴിപാട് നടത്തുന്നത്.
ഓരോ വഴിപാടിനും കൃത്യമായ ഐതിഹ്യമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പൊങ്കാല അര്‍പ്പിക്കാനെത്തിയ ലക്ഷക്കണക്കിന് വനിതകളായ ഭക്തജനങ്ങള്‍ക്ക് മുന്നില്‍ നല്ല ആതിഥേയരായി തലസ്ഥാനവാസികള്‍ മാറുകയായിരുന്നു.
ഓരോരുത്തരുടെയും വീടുകളുടെ മുറ്റം ഭക്തര്‍ക്കുവേണ്ടി തുറന്നുകൊടുക്കുകയായിരുന്നു. സാധാരണക്കാരായ സ്ത്രീകള്‍ മുതല്‍ വിഐപികള്‍ വരെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്ന കാഴ്ചയാണ് അനന്തപുരിയില്‍ കാണാന്‍ സാധിച്ചത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവരുടെയും മനസിൽ മുഴങ്ങിയത് അമ്മേ നാരായണ ദേവി നാരായണ മന്ത്രങ്ങള്‍ മാത്രമായിരുന്നു.
ആറ്റുകാല്‍ ദേവീക്ഷേത്രം മുതല്‍ 25 കിലോ മീറ്ററോളം ചുറ്റളവില്‍ പൊങ്കാല അടുപ്പുകളാല്‍ നിരന്നിരുന്നു. ഉച്ചയ്ക്കുശേഷം 2.15 നാണ് നിവേദ്യം. 350 ല്‍പരം ശാന്തിമാരെയാണ് പൊങ്കാല നിവേദിക്കാനായി ക്ഷേത്ര ഭരണസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
പൊങ്കാല അര്‍പ്പിക്കാനായെത്തിയ ഭക്തലക്ഷങ്ങള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ജാതിമതഭേദമില്ലാതെ തലസ്ഥാനത്തെ വിവിധ മതപുരോഹിതര്‍ ഒരുക്കിക്കൊടുത്തു. പാളയം മുസ്ലിം പള്ളി, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് മുന്നിലും പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് എല്ലാ വിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുത്തു.
തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടായ്മകളും ഉള്‍പ്പെടെ അന്നദാനവും ദാഹജലവിതരണവും പ്രഭാതഭക്ഷണവും ശീതള പാനീയങ്ങളും നല്‍കിയിരുന്നു.
ഇന്ന് ചന്ദ്രഗ്രഹണമായതിനാല്‍ 3.10 വരെയാണ് ക്ഷേത്ര ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 3.10 മുതല്‍ ഏഴ് മണിവരെ ഗ്രഹണം പ്രമാണിച്ചാണ് നട അടച്ചിടുന്നത്. രാത്രി എട്ടരയ്ക്കാണ് കുത്തിയോട്ടത്തിനുള്ള ചുട്ടികുത്ത് ചടങ്ങ്. ഇത്തവണ കുത്തിയോട്ട വ്രതത്തിന് 580 ബാലന്മാരാണ് വ്രതം നോറ്റ് വഴിപാടിന്റെ ഭാഗമാകുന്നത്. രാത്രി 10.45 നാണ് പുറത്തെഴുന്നള്ളത്ത് ചടങ്ങ്.
Kerala
തിരുവനന്തപുരം: ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ പ്രത്യേകിച്ചും സ്ത്രീ ഭക്തജനങ്ങൾ ആകർഷിച്ച പൊങ്കാല എന്ന നിലയ്ക്ക് മാത്രമല്ല ഏറ്റവും കൂടുതൽ വിഐപി സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
തിരുവനന്തപുരത്തെ ലോക് ഭവന് മുന്നിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ഭാര്യ പൊങ്കാലയിട്ടു. ഭാര്യ പൊങ്കാല ഇടുന്നത് കാണാൻ ഗവർണർ സന്നിഹിതനായിരുന്നു. പതിവുപോലെ തന്നെ നടി ചിപ്പിയും മറ്റ് നടിമാരും സുഹൃത്തുക്കളായ നടിമാരും ആറ്റുകാൽ ഗൗരീശങ്കരൻ ഹോട്ടൽ പരിസരത്താണ് പൊങ്കാലയിട്ടത്.
കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷി കോൺഗ്രസിന്റെ ജില്ലാ നേതാവ് മണക്കാട് സുരേഷിന്റെ വസതിയിൽ പൊങ്കാലയിട്ടു. അവരോടൊപ്പം ദീപ്തി മേരി വർഗീസും പൊങ്കാലയിടാൻ ഉണ്ടായിരുന്നു പ്രതിപക്ഷനേതാവിന്റെ മകൾ ഉണ്ണിമായയും സഹോദരി ആശയും തമ്പാനൂർ ഭാഗത്ത് ബന്ധുവീട്ടിൽ പൊങ്കാലയിട്ടു.
കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തമ്പാനൂരിലാണ് പൊങ്കാലയിട്ടത്. എന്നാൽ നടി ആനി അവരുടെ കുടുംബവീട്ടിൽ തന്നെ പൊങ്കാലയിട്ടു.
Kerala
തിരുവനന്തപുരം: അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊങ്കാലയർപ്പിക്കാൻ കുടുംബത്തിനൊപ്പം തലസ്ഥാനത്ത് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം.
യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും സതീശന് പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷവും രമേഷ് പിഷാരടിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നു.
അധികാരം ഇല്ലാത്തകാലത്തും കോണ്‍ഗ്രസിന്റെ ഒപ്പം നിന്നൊരാളാണ് രമേഷ് പിഷാരടി. മട്ടന്നൂരില്‍ കെ.കെ.ഷൈലജ പരാജയപ്പെടും. അതിനാലാണ് മണ്ഡലംമാറാൻ അവർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നു. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
ബസിൽ ഇടിച്ചശേഷം കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും ഇടിച്ചശേഷമാണ് നിന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു.
ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയ്ക്ക് എത്തുവർ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരം നാലു സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിക്കും.
നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.
രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയ്ക്ക് എത്തുവർ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഭക്തിയുടെ ലഹരിയിലമർന്ന തലസ്ഥാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കുഭത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ദിവസമാണ് അഭീഷ്ട വരസിദ്ധിക്കായി മഹിളകൾ ദേവിക്കായി നിവേദ്യം അർപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേല്‍ശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളില്‍ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പുണ്യാഹം തളിച്ച് നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
NRI
ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത് സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും.
ഡോ. ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ ലണ്ടനിലെ "ആറ്റുകാൽ സിസ്റ്റേഴ്സ്' തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല. ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസായി നിലകൊള്ളുന്ന "ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്' (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) കൂട്ടായ്മയുടെ ചെയറും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
മുൻ സിവിക് മേയറും യുകെയിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ. ഓമന. മാർച്ച് മൂന്നിന് രാവിലെ 9.30ന് പൂജാദികർമങ്ങൾ ആരംഭിക്കുകയും ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിധ്യവും സാമീപ്യവും യുകെയിൽ വർധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന "ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്' ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ കാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.
ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർഥം യുകെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃഗ്രഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.
ഏവരെയും സ്നേഹപൂർവം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433
Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF.
District News
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തിരുവനന്തപുരം കോര്പറേഷന്. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മേയര്‍ വി.വി.രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കുറി ഇരട്ടിയിലധികം ടോയ്ലെറ്റ് സൗകര്യമാണ് ഒരുക്കുന്നത്.
പൊങ്കാലയ്ക്കായി ഭക്തര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെല്ലാം വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍പ് തീരുമാനിച്ചിരുന്ന 107 ടാങ്കറുകള്‍ക്ക് പുറമെ 60 ടാങ്കറുകള്‍ കൂടി വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കുടിവെള്ളത്തിനു ബുദ്ധിമുട്ട് നേരിടുന്ന മുഴുവന്‍ വാര്‍ഡുകളിലേക്കും ടാങ്കറുകള്‍ വഴി വെള്ളമെത്തിക്കുന്നതിനാണ് പദ്ധതി. ചെറിയ വാഹനങ്ങളില്‍ വെള്ളമെത്തിക്കാന്‍ 25 ടാങ്കറുകള്‍ കൂടി പുതിയതായി വാങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഐരാണിമുട്ടം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റ് ഏര്‍പ്പെടുത്തും.
പേരൂര്‍ക്കടയില്‍ മുന്‍പുണ്ടായിരുന്ന വെന്‍ഡിംഗ് പോയിന്റ് പുനഃസ്ഥാപിക്കും. പൊങ്കാലയ്ക്ക് മുന്‍പും ശേഷവും നഗരത്തിലെ മാലിന്യം നീക്കംചെയ്യാന്‍ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വൃത്തിയാക്കും. പൊങ്കാലയ്ക്ക് ശേഷമുണ്ടാകുന്ന മാലിന്യം നീക്കംചെയ്യാന്‍ 200 ടിപ്പര്‍ ലോറികളും ജെസിബികളുമാണ് സജ്ജമാക്കിയിരിക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ തീ പിടുത്തമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫയര്‍ എന്‍ജിനുകളുടെ സേവനവും ഒരുക്കും. ഒരുക്കങ്ങളുടെ അവസാനവട്ട വിലയിരുത്തലിനായി കോര്പറേഷന് ഉദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്മെന്റുതല യോഗം ഇന്നു ചേരുമെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയ്ക്കു ശേഷം ലഭിക്കുന്ന ചുടുകല്ലുകള്‍ മുന്‍കാലങ്ങളിലേതുപോലെ നഗരസഭയുടെ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി നല്‍കുമെന്നും മേയര്‍ വി.വി.രാജേഷ് അറിയിച്ചു. ഇതിനായി ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർക്കുള്ള അറിയിപ്പ്
തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞ് ട്രെയിനിൽ മടങ്ങി പോകുന്നത് മുൻ വർഷങ്ങളിൽ തന്പാന്നൂർ ഭാഗത്തു കൂടിയും കിഴക്കേകോട്ട ഭാഗത്ത് നിന്നുള്ളവർ റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ പവർ ഹൗസ് റോഡിൽ നിന്നുള്ള കവാടത്തിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന രീതിയിലും ആയിരുന്നു. എന്നാൽ ഇത്തവണ റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടങ്ങളുടെയും മറ്റും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയില്ല.
കിഴക്കേകോട്ട, പവർ ഹൗസ് റോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർ തൈക്കാട് റെയിൽവേ ഓവർബ്രിഡ്ജ് ഭാഗത്ത് കൂടിയും എംജി റോഡ് ഭാഗത്തുള്ള ഓവർബ്രിഡ്ജ് ഭാഗത്തു കൂടിയും തന്പാന്നൂർ ഭാഗത്തു വന്ന് മാത്രമേ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. തൈക്കാട് ഭാഗത്തുകൂടി വരുന്നവർക്ക് റെയിൽവേ ഓവർബ്രിഡ്ജിന് താഴ്ഭാഗത്ത് കൂടി റെയിൽവേ പ്ലാറ്റഫോമിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഓവർബ്രിഡ്ജ്, ആർഎംഎസ് ഭാഗത്ത് നിന്നും വരുന്നവർക്ക് ചൈത്രം ഹോട്ടലിന് എതിർ വശത്തുള്ള പാഴ്സൽ ഗേറ്റ്, തന്പാനൂരിലെ പ്രധാന കവാടം എന്നിവയിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്. പ്ലാറ്റ്ഫോമുകളിൽ കണ്‍സ്ട്രക്ഷൻ നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലക്കുറവ് ഉള്ളതിനാൽ ട്രെയിൻ പുറപ്പെടുന്ന സമയക്രമത്തിന് അനുസരിച്ച് മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. അതുവരെ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിട്ടുള്ള താൽക്കാലിക പന്തലുകളിൽ കാത്തുനിൽക്കേണ്ടതാണ്.
താൽക്കാലിക പന്തലുകളിൽ യാത്രക്കാർക്ക് വെയിൽ ഏൽക്കാതെ നിൽക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സുരക്ഷ മുൻനിർത്തി എല്ലാ യാത്രക്കാരും പുതിയ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും.
കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്റെ കലാ പരിപാടികളുമുണ്ടാകും.
പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പൊങ്കാല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ സമരം ശക്തമാക്കാൻ കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ).
സമരം ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
ഫെബ്രുവരി 23ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനും ഫെബ്രുവരി 24ന് തിരുവനന്തപുരം ജില്ല മുഴുവൻ ഒപി ബഹിഷ്കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. മെഡിക്കൽ ഉദ്യോഗസ്ഥരുടെ ജില്ലാ ജനറൽ ബോഡിയിലാണ് തീരുമാനം എടുത്തത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ബിന്ദുവിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം.
കൂടാതെ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) മാർച്ച് മൂന്നിന് തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാ പൊങ്കാലയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു.
ക്ഷേത്രത്തിനരികിൽ, അമ്മയുടെ സന്നിധിയിൽ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, ശബരി ഹൗസിൽ കെഎച്ച്എൻഎ ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
അമേരിക്കൻ മലയാളികൾക്കോ നാട്ടിലുള്ള അവരുടെ ബന്ധുക്കൾക്കോ ഇതിലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
രാവിലെ 9.45ന് പൊങ്കാല അടുപ്പ് കത്തിക്കലും ഉച്ചയ്ക്ക് 2.15ന് നിവേദ്യം തളിക്കലും നടക്കും. ഇത്തരമൊരു ഒത്തൊരുമ, ദൂരത്ത് ജീവിക്കുമ്പോഴും ഭക്തിയും പൈതൃകബോധവും ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്ക് ആത്മഹർഷം നൽകുന്ന അനുഭവമായിരിക്കും.
രജിസ്ട്രേഷൻ - സൗജന്യം. പങ്കെടുക്കുന്നവർക്ക് സ്ഥലം വിന്യാസം, മാർഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. ഈ മാസം 25-നകം namaha.org സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: അപ്പുക്കുട്ടൻ പിള്ള: +1 917 8471534, +91 96568 08059, സിനു നായർ: +1 215 668 2367, ഡോ. കലാ സാഹി: +1 202 359 8427, വിനോദ് കുമാർ: +91 86068 24451.
ആറ്റുകാൽ അമ്മയുടെ കൃപ നേടാനുള്ള ഈ അപൂർവ അവസരം പ്രയോജനപ്പെടുത്തണമെന്നും ഈ വിവരം കൂടുതൽ പ്രവാസി കുടുംബങ്ങളിലേക്ക് കൈമാറണമെന്നും ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സും വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഈ മാസം 23ന് വൈകുന്നേരം 5.30ന് ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.
മാര്‍ച്ച് മൂന്നിനാണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് പൊങ്കാല നിവേദ്യം.
നാലിന് രാത്രി കാപ്പഴിച്ച് കുടിയിളക്കുന്നു. 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാലദിവസം ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചയ്ക്ക് 3.10മുതല്‍ രാത്രി ഏഴു വരെ നട അടയ്ക്കുന്നതു മൂലം ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
Kerala
തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന് നടക്കും.
ഈ മാസം 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.30 ന് നട അടയ്ക്കും.
രാവിലെ 9.45 ന് അടുപ്പിൽ തീ പകരും. 2.15നാണ് പൊങ്കാല നിവേദ്യം. താലപ്പൊലികൾ 1.30 ഓടെ മാത്രമേ അനുവദിക്കൂ. ക്ഷേത്ര നട വൈകുന്നേരം ഏഴിനു മാത്രമേ അന്നു തുറക്കൂ.
ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്ര ദർശനം അനുവദനീയമല്ലാത്തതിനാൽ തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.